കാഴ്ച മറയ്ക്കുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തീരുമാനംചാലക്കുടി: നഗരത്തിലെ വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും തടസം സൃഷ്ടിച്ച് കാഴ്ച മറക്കുംവിധം റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ യുദ്ധകാലടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ തീരുമാനം. ഡിവൈഎസ്പി ഷാഹുല്‍ ഹമീദ് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടെ യോഗത്തിലാണ് ഇവ നീക്കം ചെയ്യാന്‍ തീരുമാനമായത്. കുറച്ച് നാളുകളായി നഗരത്തിലെ നിരത്തുകളില്‍ യാതൊരു നിയന്ത്രണവും പാലിക്കാതെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും കമാനങ്ങളും വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിന്റെ പലഭാഗത്തും നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ പോലും മറയ്ക്കുന്ന തരത്തിലാണ് പലയിടത്തും ബോര്‍ഡുകള്‍ സ്ഥിപിച്ചിട്ടുള്ളത്. ഫഌക്‌സുകള്‍ സ്ഥാപിക്കക്കന്‍ കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ രാത്രികാലങ്ങളിലാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ വഴിയോരങ്ങളില്‍ കാഴ്ച മറക്കുന്ന വിധം ഇവ സ്ഥിപിക്കുന്നത്. ഇവ നീക്കം ചെയ്യാനാണ് തീരുമാനമായത്. ഏഴ് ദിവസത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാനാണ് തീരുമാനം. ഇനി മുതല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സമ്മതപത്രം വാങ്ങണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, ട്രാഫിക് എസ്‌ഐ വത്സ കുമാര്‍, അഡ്വ.പികെ ഗിരിജാവല്ലഭന്‍, അഡ്വ.സിജി ബാലചന്ദ്രന്‍, കെഎ സുരേഷ്, സി മധുസൂധനന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top