കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് പ്ലസ്ടു പ്രവേശനത്തിന് അനുമതിതിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലെ സയന്‍സ് വിഷയങ്ങളില്‍ ഉപാധികളോടെ പ്രവേശനത്തിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതുസംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, എസ്്‌സിഇആര്‍ടി ഡയറക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. പ്ലസ്‌വണ്‍ കോഴ്‌സിന് കംപ്യൂട്ടര്‍ സയന്‍സ് വിഷയം ഉള്‍പ്പെട്ട സയന്‍സ് കോമ്പിനേഷനില്‍ പ്രവേശനം തേടുന്ന കുട്ടികള്‍ പത്താംക്ലാസില്‍ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. സയന്‍സ് വിഷയങ്ങളില്‍ ബ്രെയിലി ടെക്സ്റ്റ്ബുക്ക്, ഓഡിയോ ടെക്‌സ്റ്റ് ബുക്ക്, ടെക്‌സ്റ്റ് ഫോര്‍മാറ്റ് എന്നിവ അടിയന്തരമായി ലഭ്യമാക്കുന്നതിന് ഡയറക്ടര്‍മാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top