കാഴ്ചയുടെ വസന്തമൊരുക്കിയ മേളയ്ക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: അഞ്ചു നാള്‍ നീണ്ട അഭ്രകാഴ്ചയുടെ വസന്തമൊരുക്കിയ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയ്ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാംപസ് ഫിലിം വിഭാഗങ്ങളിലെ മല്‍സര വിജയികള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
64 ചിത്രങ്ങളാണ് മല്‍സര വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുരസ്‌കാര ജേതാക്കള്‍ക്കുള്ള സമ്മാനത്തുക അക്കാദമി നേരത്തേ ഇരട്ടിയാക്കിയിരുന്നു.

RELATED STORIES

Share it
Top