കാളിപ്പാറ പദ്ധതിക്കായി പൈപ്പിടല്‍ ; റെയില്‍വേലൈന്‍ ഇരട്ടിപ്പിക്കുമ്പോള്‍ ; മന്ത്രിതിരുവനന്തപുരം: കാളിപ്പാറ പദ്ധതിക്കായി നെയ്യാറ്റിന്‍കര റയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴി പൈപ്പ് ലൈന്‍ വലിക്കാനുള്ള അനുമതി തിരുവനന്തപുരം -കന്യാകുമാരി റയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്ന കാലത്ത് പരിഗണിക്കാമെന്ന് റയില്‍വേ അറിയിച്ചതായി മന്ത്രി മാത്യു ടി തോമസ്  നിയമസഭയെ അറിയിച്ചു. പൈപ്പ് ലൈനിടാന്‍ റെയില്‍വേ അനുവദിക്കാത്തതിനാല്‍  മറ്റുനടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ല. നെയ്യാര്‍ഡാമില്‍ നിന്നുള്ള വെള്ളം കാളിപ്പാറയില്‍ സംഭരിച്ച്് നെയ്യാറ്റിന്‍കര, പാറശാല ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതാണ് കാളിപ്പാറ ശുദ്ധജല  പദ്ധതി. നെയ്യാര്‍ മുതല്‍ പൊഴിയൂര്‍ തീരംവരെ പദ്ധതിക്കായി പൈപ്പിട്ടുകഴിഞ്ഞു. റയില്‍വേ ലൈന്‍ സ്ഥിതി ചെയ്യുന്നിടത്ത് പൈപ്പിടാന്‍ അനുമതി ലഭിച്ചിട്ടില്ല.നെയ്യാറ്റിന്‍കര നഗര പ്രദേശത്തു സ്ഥാപിച്ചിട്ടുള്ള 40 വര്‍ഷത്തിലധികം പഴക്കമുള്ള പിവിസി പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനായി വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top