കാളികാവ് ബ്ലോക്കിന് തദ്ദേശ വകുപ്പിന്റെ അംഗീകാരം

കാളികാവ്: കാളികാവ് ബ്ലോക്കിന് അര്‍ഹതയ്ക്കുള്ള അംഗീകാരം. പഞ്ചായത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രശംസാ  പത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രശംസാ പത്രം ഏറ്റുവാങ്ങി.
2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതത്തിന്റെ 90 ശതമാനത്തിലേറെ ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തായതിനാലാണ് പ്രശംസാപത്രം ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷവും പദ്ധതി വിഹിതം ചെലവഴിക്കുന്ന കാര്യത്തിലും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഏറെ മുന്നിലാണ്. പ്ലാന്‍ ഫണ്ട് മാത്രമല്ല സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെ നടപ്പ് വര്‍ഷം ചെലവഴിക്കേണ്ട പണം ചെലവഴിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തു തന്നെ മുന്‍ നിരയിലാണ്. അടുത്ത വര്‍ഷം നൂറ് ശതമാനത്തിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍. ഭവന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും എസ്എസ്ടി ഫണ്ട് വിനിയോഗത്തിലും ബ്ലോക്ക് പഞ്ചായത്ത് പരാതിയില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അടുത്ത വര്‍ഷം പദ്ധതി നടത്തിപ്പ് നൂറ് ശതമാനത്തിലെത്തിക്കുമെന്ന് പ്രസിഡന്റ് പി ഖാലിദ് പറഞ്ഞു.

RELATED STORIES

Share it
Top