കാളാച്ചാല്‍ സ്വദേശിയായ യുവാവിനെ ബംഗളൂരുവില്‍ കാണാതായതായി

പൊന്നാനി: കാളാച്ചാല്‍ കൊടക്കാട്ടുകുന്ന് സ്വദേശി ഷാഫി (35)യെ ബംഗളൂരുവില്‍ കാണാതായതായി പരാതി. ഏപ്രില്‍ അഞ്ചു മുതലാണ് ഇയാളെ കാണാതായത്. ഗള്‍ഫിലെ ജോലി മതിയാക്കി ബംഗളൂരുവില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ സുഹൃത്തുക്കളുമൊന്നിച്ച് പോയതായിരുന്നു ഷാഫി. എന്നാല്‍, പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെച്ചൊല്ലി ഏറെ വിഷമത്തിലായിരുന്നു യുവാവ്. ഇതിനിടയിലാണ് ബംഗളൂരുവിലെ താമസസ്ഥലത്തുനിന്നു ബാഗുമായി ഷാഫി പോയത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ചങ്ങരംകുളം പോലിസില്‍ ഇവര്‍ പരാതി നല്‍കിയത്.
ബംഗളൂരുവിലുള്ള സുഹൃത്തുക്കള്‍ വഴിയും യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ ചങ്ങരംകുളം പോലിസിന്റെ 0494 2650437 എന്ന നമ്പറിലോ 7907752350, 9633429636, 9633439207  നമ്പറിലോ അറിയിക്കണം.

RELATED STORIES

Share it
Top