കാല കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നതൊഴിവാക്കണമെന്ന് കുമാരസ്വാമിബാംഗളൂരു: രജനീകാന്തിന്റെ പൂതിയ സിനിമയായ 'കാല'യുടെ റീലീസുമായി ബന്ധപെട്ട വീവാദം കര്‍ണാടകയില്‍ കൊടുമ്പിരികൊണ്ടിരിക്കെ സാഹചര്യങ്ങള്‍ പരിഗണിച്ച് കര്‍ണാടകയില്‍ കാലയുടെ റിലീസ് ഒഴിവാക്കണെമെന്ന് മുഖ്യമന്ത്രി എച് ഡി കൂമാരസ്വാമി.കര്‍ണാടക ഹൈകോടതി കാലയുടെ റിലീസിന് സുരക്ഷ നല്‍കണമെന്ന് വിധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരാവശ്യവുമായി കൂമാരസ്വാമി രംഗത്ത് വന്നിരിക്കുന്നത്.
ഹൈകോടതി ഉത്തരവ് അനുസരിക്കുന്നത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും,എങ്കില്‍ കൂടി ഒരു കര്‍ണാടകക്കാരന്‍ എന്ന നിലക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം ഇത്തരം സാഹചര്യത്തില്‍ നിര്‍മാതക്കള്‍ കാലയുടെ റിലീസ് ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലതെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ കന്നട സിനിമയായ ''നഗരഹാവു'' തമിഴ് നാട്ടിലെ തിയ്യേറ്ററുകളില്‍ നിന്ന് ഒഴിവാക്കപെട്ടിരുന്നുവെന്നും കൂമാരസ്വാമി ഓര്‍മിപ്പിച്ചു.സര്‍ക്കാര്‍ ആവശ്യമായ സുരക്ഷ നല്‍കുമെന്നും എന്നിരുന്നാലും ഇത്തരം  കലുഷിതമായ സാഹചര്യത്തില്‍ റിലീസ് ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.കര്‍ണാടകയില്‍ തമിഴര്‍ മാത്രമല്ല,ഇതര ഭാഷ സംസാരിക്കുന്നവരും തന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും,സര്‍ക്കാര്‍ആവശ്യമായ സുരക്ഷ ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ രജനീകാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

RELATED STORIES

Share it
Top