കാല്‍ ലക്ഷം തട്ടിയ കേസില്‍ ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍

മഞ്ചേരി: ഭൂമി കച്ചവടത്തിന്റെ പേരില്‍ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഗൂഡല്ലൂര്‍ സ്വദേശിയെ മഞ്ചേരി പോലിസ് അറസ്റ്റു ചെയ്തു. മക്കരപ്പറമ്പ് സ്വദേശി മഠത്തില്‍ മുസ്തഫയുടെ പരാതിയില്‍ കുസുമഗിരി രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് മുസ്തഫ മഞ്ചേരി സിജെഎം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2013ലാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയില്‍ നിന്നും 25 ലക്ഷം രൂപ വായ്പ വാങ്ങി രാധാകൃഷ്ണന്‍ ഗൂഡല്ലൂരില്‍ ഒരു ഡോക്ടറുടെ ഭൂമി വാങ്ങി. വില്‍പന നടത്തുമ്പോള്‍ വായ്പ തുകയും ലാഭ വിഹിതവും നല്‍കാമെന്ന ഉറപ്പിലായിരുന്നു ഇതെന്നും ഭൂമിയുടെ അധികാര പത്രം വാങ്ങിയ ശേഷം രാധാകൃഷ്ണന്‍ ഭൂമി വില്‍പന നടത്തിയപ്പോള്‍ പണം നല്‍കിയില്ലെന്നുമാണ് പരാതി. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

RELATED STORIES

Share it
Top