കാല്‍ നൂറ്റാണ്ടു മുമ്പ് തുടങ്ങി ഇനിയും പൂര്‍ത്തിയാവാത്ത പദ്ധതിക്ക് വീണ്ടും ഫണ്ട്

മാനന്തവാടി: 121 ഹെക്റ്റര്‍ പ്രദേശത്തെ നെല്‍കൃഷി മുന്നില്‍ക്കണ്ട് കാല്‍ നൂറ്റാണ്ട് മുമ്പ് പ്രവൃത്തിയാരംഭിച്ച് ഇനിയും കമ്മീഷന്‍ ചെയ്യാത്ത ജലസ്വേചന പദ്ധതിക്ക് വീണ്ടും സര്‍ക്കാര്‍ ഫണ്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് പായോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കാണ് വീണ്ടും ഫണ്ട് അനുവദിച്ചത്. 1992ല്‍ നിര്‍മാണം തുടങ്ങിയതാണ് പായോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. മാനന്തവാടി പുഴയില്‍ നിന്നു പമ്പ് ഹൗസില്‍ വെള്ളമെത്തിച്ച് കനാലിലൂടെ കൃഷിയിടത്തിലേക്കെത്തിക്കുന്നതായിരുന്നു പദ്ധതി.
എന്നാല്‍, കോടികള്‍ ചെലവഴിച്ചു പണി പൂര്‍ത്തിയാക്കിയെങ്കിലും ഒരു തുള്ളി വെള്ളം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പ് പൊട്ടുകയാണ്. ഇതിനോടകം പ്രദേശം മുഴുവന്‍ നെല്‍കൃഷിയില്‍ നിന്നു വാഴകൃഷിയിലേക്ക് മാറുകയും ചെയ്തു. എന്നാല്‍, ഒരിക്കല്‍ പോലും വെള്ളം പമ്പ് ചെയ്യാന്‍ കഴിയാത്ത പൈപ്പിന്റെ അറ്റകുറ്റപ്പണിക്കാണ് 23 ലക്ഷം രൂപ വീണ്ടും അനുവദിച്ചത്. ഇതുപ്രകാരം പ്രവൃത്തി നടന്നുവരികയാണ്.

RELATED STORIES

Share it
Top