കാല്‍നൂറ്റാണ്ടിലേറെയായ മുറവിളിക്ക് പരിഹാരം; മൂര്‍ക്കാട്ട് പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു

പട്ടാമ്പി: പട്ടാമ്പി നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിച്ച മൂര്‍ക്കാട്ട് പറമ്പ് ഹൈസ്‌കൂള്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. കാല്‍ നൂറ്റാണ്ടിലേറെക്കാലമായി മൂര്‍ക്കാട്ട് പറമ്പ് പ്രദേശവാസികളുടെ മുറവിളിയായിരുന്നു പന്തയ്ക്കല്‍ പറമ്പ് ഭാഗത്ത് നിന്ന് മൂര്‍ക്കാട്ട് പറമ്പിലേക്ക് റോഡ് വേണമെന്നത് . ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലൂടെയായിരുന്ന ഈ പ്രദേശത്തുകാര്‍ സഞ്ചരിച്ചിരുന്നത് മൂര്‍ക്കാട്ട് പറമ്പിലേക്ക് റോഡ് നിര്‍മിക്കുന്നതിന്നായി യുഡിഎഫ് ഭരണസമിതികള്‍ നിരവധി തവണ ശ്രമം നടത്തിയെങ്കിലും റോഡിന് സ്ഥലം വിട്ടുനല്‍കാതെ ജില്ലാ പഞ്ചായത്ത് ഭരണസമിതി രാഷ്ടീയ പകപോക്കല്‍ നടത്തുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടിയും, വാര്‍ഡ് കൗണ്‍സിലര്‍ കെ സി മണികണ്ഠ നേറെയും ശ്രമഫലമായി റോഡ് നിര്‍മാണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. ഹൈസ്‌കൂള്‍ നഗരസഭയുടെ കീഴിലായതോടെ റോഡ് നിര്‍മാണത്തിനുള്ള മറ്റ് തടസങ്ങളും നീങ്ങി. റോഡ് നിര്‍മാണത്തിന് സ്‌കൂളിന്റെ സ്ഥലം ഉപയോഗിച്ചതിനുള്ള പാരിതോഷികമായി ഹയര്‍ സെക്കന്ററി സ്‌കൂളിന് ചുറ്റുമതിലും, പ്രവേശന കവാടവും നഗരസഭ നിര്‍മിച്ചു നല്‍കി.
സ്‌കൂളിന്റെ ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ പി വാപ്പുട്ടി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി സംഗീത, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സി മണികണ്ഠന്‍, ടി പി ഷാജി, സി വി ഷീജ, സുനിത, നഗരസഭാ കൗണ്‍സിലര്‍മാരായ കെഎസ്ബിഎ തങ്ങള്‍, എ കെ.അക്ബര്‍ സംസാരിച്ചു.

RELATED STORIES

Share it
Top