കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പോലിസ് മേധാവികോട്ടയം: ജില്ലയില്‍ കാല്‍ നടയാത്രക്കാര്‍ക്കു കൂടുതലായി അപകടങ്ങള്‍ സംഭവിക്കുന്നതിയി ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ പോലിസ് മേധാവി. ഇത് ഒഴിവാക്കാനായി ചില നിര്‍ദേശങ്ങള്‍ കാല്‍നട യാത്രക്കാര്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രഭാത സായാഹ്ന സവാരിക്കാര്‍ റോഡിന് വലതുവശം ചേര്‍ന്ന് നടക്കുക,  കാല്‍നട യാത്രക്കാര്‍ക്കുള്ള പാത മാത്രം ഉപയോഗിക്കുക, മതിയായ വെളിച്ചമില്ലാത്ത സമയം നടക്കുമ്പോള്‍ കൈയില്‍ ഒരു ടോര്‍ച്ച് കരുതുക, റോഡിലൂടെ കൂട്ടമായി സംസാരിച്ചു നടക്കരുത്, മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് നല്‍കുന്നത്. അലസമായും അശ്രദ്ധമായുമുള്ള നടത്തം അപകടം സ്വയം ക്ഷമിച്ചുവരുത്തും. പ്രഭാതങ്ങളില്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉറങ്ങി കാല്‍ നടക്കാര്‍ക്ക് അപകടം ധാരാളമായി ഉണ്ടാക്കുന്നു. ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധയോടും ജാഗ്രതയോടും നടക്കേണ്ടതാണെന്ന് പോലിസ് മേധാവി  അറിയിച്ചു.

RELATED STORIES

Share it
Top