കാല്‍നടക്കാര്‍ക്ക് തടസ്സം: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന എറണാകുളം ചിറ്റൂര്‍ റോഡ് മുതല്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ വരെ കാല്‍നടക്കാര്‍ക്ക് തടസ്സമായി പ്രവര്‍ത്തിച്ചിരുന്ന കച്ചവടസ്ഥാപനങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്തു.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി എന്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡും നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് കൈയേറ്റം ഒഴിപ്പിച്ചത്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രജിത്ത് പി ഷാന്‍, ആനന്ദ് സാഹര്‍, വി പി പ്രജിത്ത് എന്നിവരും സ്്ക്വാഡിലുണ്ടായിരുന്നു.

RELATED STORIES

Share it
Top