കാലിത്തീറ്റ കുംഭകോണം:ലാലുവിന് ഏഴ് വര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ,30 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവായി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസുകളില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ലാലുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top