കാലിത്തീറ്റ കുംഭകോണം:ലാലുപ്രസാദ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതിന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനു തിരിച്ചടി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ വിചാരണ തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീകോടതി ലാലുവിനെതിരെ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ മറ്റ് അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ നടത്തേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈകോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഈ നാല് കേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.
1990-97 കാലത്ത് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഇതില്‍ 38 കോടിയുടെ അഴിമതി കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷയില്‍ ജാമ്യ കാലാവധിയിലാണ് ലാലു ഇപ്പോള്‍.

RELATED STORIES

Share it
Top