കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്; ക്രൈസ്റ്റ് കോളജ് മുന്നില്‍

കോഴിക്കോട്: മെഡിക്കല്‍ കോ ളജ് ഗ്രൗണ്ടില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ പുരുഷവിഭാഗത്തി ല്‍ 12 പോയിന്റ് നേടി ഇരിങ്ങാല ക്കുട ക്രൈസ്റ്റ് കോളജ് മുന്നില്‍. വനിതാ വിഭാഗത്തില്‍ എട്ട് പോ യിന്റ് നേടി മേഴ്‌സി കോളജ് പാലക്കാട് രണ്ടാം സ്ഥാനത്താണ്. മീറ്റിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍ നിര്‍വഹിച്ചു . ഫാ. സോണി അഗസ്റ്റിന്‍, ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം തോമസ്, ഫാ. ജോസഫ് വൈക്കട, ടി പി അഹ്മദ്, എം കെ സെല്‍വരാജ്, ഷാലി വര്‍മ, കെ മുഹമ്മദ്, ടി ഡി മാര്‍ട്ടിന്‍ സംസാരിച്ചു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മീറ്റില്‍ 151 കോളജുകളി ല്‍ നിന്നായി 1500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ 21 ഇനങ്ങ ളിലാണ് മല്‍സരം.
വടക്കന്‍ കേരളത്തിലെ ആദ്യ സിന്തറ്റിക് ട്രാക്കില്‍ കോമല്‍വെല്‍ത്ത്, ഏഷ്യന്‍ മല്‍സരങ്ങ ള്‍ നിയന്ത്രിച്ചവരാണ് ടെക്‌നി ക്കല്‍ ഓഫീഷ്യലുകളായി എത്തിയത്. ഫോട്ടോ ഫിനിഷിങ് സംവിധാനം സ്ഥാനനിര്‍ണയത്തിനായി ഒCaliരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top