കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോല്‍സവം ഏപ്രില്‍ 17 മുതല്‍

കുന്നംകുളം: കാലിക്കറ്റ് സര്‍വകലശാല ഇന്റര്‍സോണ്‍ കലോല്‍സവം ഏപ്രില്‍ 17 മുതല്‍ 21 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നടക്കും. കലോല്‍സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി ചേര്‍ന്നു. കോളജ് മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കലാമണ്ഡലം കല്‍പ്പിത സര്‍വകലശാല നിര്‍വാഹക സമിതി അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡി ജയപ്രസാദ് അധ്യക്ഷനായി. എം എന്‍ സത്യന്‍, പി ബി അനൂപ്, ഗുരുവായൂര്‍ സിഐ ഇ ബാലകൃഷണന്‍, കോളജ് സ്റ്റാഫ് അഡൈ്വസര്‍ എ എം റീന, കെ എസ് റോസല്‍ രാജ്, വി പി ശരത് പ്രസാദ്, സര്‍വ്വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി ഷിഹാബ്, ജോയിന്റ് സെക്രട്ടറി അന്‍ഷ അശോകന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ എന്‍ എസ് ജിഷ്ണു, എന്‍ എസ് ഷിജില്‍, ഡോ. സന്തോഷ് സംസാരിച്ചു. 1001 അംഗ കമ്മിറ്റിയെയും, മുരളി പെരുനെല്ലി എംഎല്‍എ ചെയര്‍മാനായും മുഹമ്മദലി ഷിഹാബ് ജനറല്‍ കണ്‍വീനറായും 301 അംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. സര്‍വകലാശാലയുടെ അഞ്ച് സോണുകളിലെ കലോല്‍സവ വിജയികളാണ് ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കുക.

RELATED STORIES

Share it
Top