കാലിക്കറ്റ് സര്‍വകലാശാല ശരീര സൗന്ദര്യ മല്‍സരം: വളയംകുളം അസഫാ കോളജിന് കിരീടം

ഗുരുവായൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളജീയറ്റ് ശരീര സൗന്ദര്യ മത്സരത്തില്‍ വളയംകുളം അസഫാ കോളജിന് കിരീടം. ഗുരുവായൂര്‍ ശ്രീകൃഷണ കോളജില്‍ നടന്ന മത്സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ കുടുതല്‍  പോയിന്റ് നേടിയ അസഫാ കോളജ് ഓവറോള്‍ കിരീടം നേടി. ആതിഥേയരായ ശ്രീ കൃഷ്ണ കോളജ് രണ്ടാംസ്ഥാനവും, തൊഴിയൂര്‍ ഐസിഎ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീകൃഷ്ണ കോളജിലെ വിദ്യാര്‍ത്ഥികളായ ജി പ്രസാദ് 60 കിലോ വിഭാഗത്തിലും, മുഹമ്മദ് ഷെമീം 65 കിലോ വിഭാഗത്തിലും, സി എസ് വിനീത് 85 കിലോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.മത്സര വിജയികള്‍ക്ക് കേരളവര്‍മ്മ കോളജ് കായിക വിഭാഗം മുന്‍ മേധാവി പ്രഫസര്‍ എ വി സുരേഷ് സമ്മാനവിതരണം നിര്‍വ്വഹിച്ചു.ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡി ജയപ്രസാദ് അധ്യക്ഷനായി.അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി വി പോളി, മുന്‍ മിസ്റ്റര്‍ സൗത്ത് ഏഷ്യ വി എം ബഷീര്‍, കെ ഡി ജോഷി, ശ്രീകൃഷ്ണ കോളജ് കായിക വിഭാഗം മേധാവി ഡോ: കെ എസ്. ഹരി ദയാല്‍, ലെഫനന്റ് രാജേഷ് മാധവന്‍ സംസാരിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കലാലയങ്ങള്‍ മാറ്റുരച്ച ശരീര സൗന്ദര്യ മത്സരം അരങ്ങേറിയത്. വാഹനം ആവശ്യമുണ്ട്തൃശൂര്‍: ജില്ലാ പഞ്ചായത്തിന് രണ്ട് വാഹനം ആവശ്യമുണ്ട്. ംംം.ഹഴെറ.സലൃമഹമ.ഴീ്.ശി സെറ്റിലെ ഡി66222/2017 വിന്‍ഡോ നമ്പറില്‍ വിശാദംശം ലഭിക്കും. ഫോണ്‍  : 0487-2360455, 2360251.

RELATED STORIES

Share it
Top