കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവം എട്ടു മുതല്‍കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഇന്റര്‍ സോണ്‍ കലോല്‍സവം മെയ് എട്ട് മുതല്‍ 12 വരെ കോഴിക്കോട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജും ഐഎച്ച്ആര്‍ഡി കോളജുമാണ് കലോല്‍സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ലക്ഷദ്വീപ് എന്നീ ആറ് സോണലുകളില്‍ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കും. 68 ഇനങ്ങളിലായി 102 മല്‍സരങ്ങളുണ്ട്. ഓഫ് സ്‌റ്റേജ് മല്‍സരങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ പത്തിന് കെ പി രാമനുണ്ണിയും സ്‌റ്റേജ് മല്‍സരങ്ങളുടെ ഉദ്ഘാടനം പത്തിന് വൈകീട്ട് ടി പത്മനാഭനും— നിര്‍വഹിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലാണ് കലോല്‍സവ നഗരി. എട്ട് വേദികളിലായാണ് മത്സരം അരങ്ങേറുക. കോഴിക്കോട്ടെ സ്ഥലങ്ങളുടെ പേരുകളാണ് കലോല്‍സവ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പാളയം, കല്ലായ്, ബേപ്പൂര്‍, കാപ്പാട്, കോഴിക്കോട് കടപ്പുറം എന്നിവയാണ്— വേദികളുടെ പേരുകള്‍. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സഫ്ദര്‍ ഹാഷ്മിയുടെ “ഹല്ലാ ബോല്‍’ എന്ന നാടകത്തിന്റെ പേരാണ് കലോല്‍സവത്തിന് നല്‍കിയിരിക്കുന്നത്. ശബ്ദമുയര്‍ത്താം, സര്‍ഗാത്മക കലാലയങ്ങള്‍ക്കായി’ എന്നതാണ് കലോല്‍സവത്തിന്റെ സന്ദേശം. കാംപസുകളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയും മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളുടെ സംഘടനാസ്വാതന്ത്ര്യ—ത്തിന് കൂച്ച് വിലങ്ങിടുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിലാണ്— “ശബ്ദമുയര്‍ത്താം  എന്ന അര്‍ഥമുള്ള ഹല്ലാ ബോ ല്‍ എന്ന പേര് കലോല്‍സവത്തിന് നല്‍കാന്‍ തീരുമാനിച്ചത്. അഞ്ച് പ്രധാനവേദികളില്‍ മൂന്നെണ്ണം ക്രിസ്ത്യന്‍ കോളജിലാണ്. രണ്ടെണ്ണം ഐഎച്ച്ആര്‍ഡിയിലും. ഐഎച്ച്ആര്‍ഡി കോളജിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ശരത്പ്രസാദ് (യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍), ലിന്റോ ജോസഫ്(കണ്‍വീനര്‍, സ്വാഗതസംഘം), ഡോ. എന്‍ എം സണ്ണി(ചെയര്‍മാന്‍, പ്രോഗ്രാം കമ്മിറ്റി), എ കെ ബിജിത്ത്(കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി), അജയ്‌ലാല്‍ (വൈസ് ചെയര്‍മാന്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍), അജയ് ശശിധരന്‍പങ്കെടുത്തു

RELATED STORIES

Share it
Top