കാലിക്കറ്റ് താളിയോല ഗ്രന്ഥ ലൈബ്രറി ഡിജിറ്റല്‍വല്‍ക്കരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താളിയോല ഗ്രന്ഥ ലൈബ്രറി പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ തുടങ്ങി. കേരളത്തിലെ താളിയോല ശേഖരങ്ങളില്‍ രണ്ടാംസ്ഥാനത്താണ് കാലിക്കറ്റ് സര്‍വകലാശാലയിലെ താളിയോല ഗ്രന്ഥലൈബ്രറി. ഏഴായിരത്തോളം ഗ്രന്ഥങ്ങളാണിവിടെയുള്ളത്. നാലായിരത്തിലധികമുള്ളവ ഡിജിറ്റല്‍ ചെയ്തുകഴിഞ്ഞു. 1971ലായിരുന്നു കാലിക്കറ്റില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ താളിയോല ലൈബ്രറി തുടങ്ങിയത്. സുകുമാര്‍ അഴീക്കോട്., പ്രഫ. എസ് ഗുപ്തന്‍നായര്‍, ഡോ. കെ എന്‍ എഴുത്തച്ഛന്‍ എന്നിവരായിരുന്നു സര്‍വകലാശാലയില്‍ ഇതിനു തുടക്കം കുറിച്ചത്. താളിയോലഗ്രന്ഥങ്ങള്‍ നശിക്കാതിരിക്കാന്‍ പുല്‍തൈലമുപയോഗിച്ച് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുല്‍തൈലം കിട്ടാതായതോടെ അധികസമയവും സാമ്പത്തിക ചെലവുകളുമേറിയ ഈ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞാണ് ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ ചെയ്താല്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൃതികള്‍ പുതുതലമുറയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനാകും.

RELATED STORIES

Share it
Top