കാലിക്കറ്റിന് മികച്ച നേട്ടം; മികച്ച പ്രകടനത്തിനായി യൂത്ത് ടീം

ടി പി ജലാല്‍

മലപ്പുറം: മലപ്പുറം: നിലവിലെ ആള്‍ ഇന്ത്യാ യൂനിവേഴ്‌സിറ്റി ചാംപ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഞ്ചു പേരാണ് ഇത്തവണ സന്തോഷ ട്രോഫി ടീമിലെത്തിയത്.  വി കെ അഫ്ദല്‍, മുഹമ്മദ് പാറക്കോട്ടില്‍, എം എസ് ജിതിന്‍, ശ്രീകുട്ടന്‍, അനുരാഗ് എന്നിവരാണ് ബാംഗ്ലുരില്‍ നടക്കുന്ന ദക്ഷിണമേഖലാ ടൂര്‍ണമെന്റില്‍ കളിക്കുക. കാലിക്കറ്റിന്റെ അഞ്ചു താരങ്ങളും ഓപണ്‍ ട്രയല്‍സില്‍ നിന്നാണ് ടീമിലെത്തിയത്. ഇതിന് പുറമെ കഴിഞ്ഞ തവണത്തെ ചാംപ്യന്‍ ടീമിലെ കോഴിക്കോട് കരുവന്‍തിരുത്തി ജിയാദ് ഹസനും അരീക്കോട് താഴത്തങ്ങാടിയിലെ മുഹമ്മദ് ഷരീ ഫും ടീമിലുണ്ട്.  തൃശ്ശൂര്‍ കൊടകരയിലെ  അനുരാഗ് ഫാറുഖ് കോളജ് വിദ്യാര്‍ത്ഥിയാ ണ്.  ശ്രീകുട്ടനും  ജിതിനും തൃശ്ശൂര്‍ സ്വദേശികള്‍ തന്നെയാണ്.  പാലക്കാട് സ്വദേശിയായ മുഹമ്മദ് പാറക്കോട്ടില്‍ രണ്ടാം തവണയാണ് ടീമിലെത്തുന്നത്.  ഇത്തവണ യൂനിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പില്‍ രണ്ട് ഹാട്രിക്കടക്കം എട്ടു ഗോള്‍ അടിച്ചു കയറ്റിയ പാണ്ടിക്കാട് ഒലിപ്പുഴയിലെ വരിക്കോടന്‍ അഫ്ദല്‍ ടീമിലെ ശ്രദ്ധാ കേന്ദ്രമാണ്. അഫ്ദല്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ പരിശീലനം നേടിയിട്ടുണ്ട്.  അരീക്കോട് താഴത്തങ്ങാടി യാക്കിപ്പറമ്പന്‍ ജാഹിദിന്റെ യും മറിയക്കുട്ടിയുടെയും മകനായ ഷരീഫും ഫറോക്ക് കരുവന്‍തിരുത്തി മുണ്ടിയന്‍ കാവില്‍ ഷംസുദ്ദീന്റേയും ഖദീജയുടേയും മകനായ ജിയാദ് ഹസനും മലപ്പുറത്തിനാണ് ഇത്തവണ സീനിയര്‍ ചാംപ്യന്‍ഷിപ്പ് കളിച്ചത്. അഫ്ദലും ഷരീഫും ജിയാദും ആദ്യമാണ് ടീമിലെത്തുന്നത്. ജിയാദ് രണ്ട് തവണ ക്യാംപിലുണ്ടായിരുന്നു. എസ്ബിഐയില്‍ നിന്നും  മിഥുന്‍, ലിജോ, ക്യാപ്റ്റന്‍ രാഹുല്‍രാജ്, സീസണ്‍, കെഎസ്ഇബിയില്‍ നിന്നും ഗോള്‍കീപ്പര്‍ അഖില്‍ സോമന്‍, അതിഥി താരം ഹജ്മല്‍, പോലിസില്‍ നി ന്നും വിപിന്‍ തോമസും ശ്രീരാ ഗും ഇടം നേടിയിട്ടുണ്ട്.  21-24 വയസ്സിലുള്ള യൂവ ടീമാണ് ഇത്തവണ മല്‍സരിക്കുന്നത്. ഒരാള്‍ മാത്രമേ 26 വയസ്സുകാരനായുള്ളു. രണ്ട് തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

RELATED STORIES

Share it
Top