കാലിക്കടവ്-തൃക്കരിപ്പൂര്‍-ഒളവറ റോഡ് മെക്കാഡം പ്രവൃത്തി തകൃതിയില്‍

തൃക്കരിപ്പൂര്‍: കാലിക്കടവ് മുതല്‍ തൃക്കരിപ്പൂര്‍ വഴി ഒളവറ വഴിയുള്ള മെക്കാഡം റോഡ് പ്രവൃത്തി തകൃതിയില്‍. ഒളവറ പാലം മുതല്‍ കാലിക്കടവ് ദേശീയപാതവരെയുള്ള 12 കിലോമീറ്റര്‍ റോഡാണ് പത്തു കോടി രൂപാ ചെലവില്‍ പുനര്‍നിര്‍മാണം നടത്തുന്നത്. ആദ്യഘട്ട പ്രവത്തി രണ്ടാഴ്ച മുമ്പ് കാലക്കടവ്-തൃക്കരിപ്പൂര്‍ റോഡില്‍ നിന്നാണ് ആരംഭിച്ചത്. പ്രവൃത്തി വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ എം രാജഗോപാലന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദേശിച്ചു.
റോഡിന്റെ ഇരു വശവും മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കി. അഞ്ചു മീറ്റര്‍ വീതിയിലാണ് പ്രവൃത്തി. മഴക്കാലത്ത് വെള്ളംകെട്ടിനില്‍കുന്ന താഴ്ന്ന പ്രദേശങ്ങൡ നിലവിലെ റോഡ് ഇളക്കിമാറ്റി ഓവുചാല്‍ നിര്‍മിക്കും. നിര്‍മാണത്തിനാവശ്യമായ ജല്ലിക്കല്ലുകളും ഇറക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിനാണ് റോഡുപണിയുടെ മേല്‍നോട്ടം.
കാസര്‍കോട്ടെ എക്‌സ്പാ ന്‍സ് കമ്പനിയാണ് കരാറെടുത്തത്. അതേസമയം നാട്ടുകാരുടെ ആശങ്കകള്‍ അകറ്റി സുതാര്യമായി പണി നടത്താന്‍ കഴിഞ്ഞദിവസം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം അസി. ക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി ജെ കൃഷ്ണന്‍, അസി. എന്‍ജിനിയര്‍ രാജീവന്‍, കരാറുകാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നു പ്രവൃത്തി നടക്കുന്ന ചന്തേര, മാണിയാട്ട് ഭാഗങ്ങളില്‍ സംഘം പരിശോധന നടത്തി. ഇവിടങ്ങളില്‍ ആവശ്യമെങ്കില്‍ റോഡ് ഉയര്‍ത്തിനിര്‍മിക്കും. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. രാത്രിയില്‍ റോഡ് പ്രവൃത്തി നടക്കില്ല.
റോഡിന്റെ ഭദ്രമായ ഭാഗങ്ങൡ കിളച്ചുമാറ്റില്ല. മറ്റു ഭാഗങ്ങളില്‍ അഞ്ചു സെന്റീമീറ്റര്‍ ആഴത്തില്‍ കിളച്ചുമാറ്റിയായിരിക്കും നിര്‍മാണം. അഞ്ചു മീറ്റര്‍ വീതിയിലാണ് റോഡെങ്കില്‍ തൃക്കരിപ്പൂര്‍ ടൗണ്‍പോലുള്ള സ്ഥലങ്ങളില്‍ 12 മീറ്റര്‍വരെ വീതികൂട്ടും.
ആവശ്യമായ ഇടങ്ങളില്‍ ഓവുചാല്‍ നിര്‍മിക്കും. കാസര്‍കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഏഴിമല നാവല്‍ അക്കാദമി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, പഴയങ്ങാടി, മാട്ടൂല്‍, ചൂട്ടാട് ബീച്ച് മേഖലയിലേക്ക് എളുപ്പം എത്തിച്ചേരുന്നതിന് ഈ റോഡ് പ്രയോജനപ്പെടും.

RELATED STORIES

Share it
Top