കാലിക്കടത്തുകാരുടെ ആക്രമണം: മൂന്നുപേര്‍ മരിച്ചു

ഷില്ലോങ്: കാലിക്കടത്തുകാരുടെ ആക്രമണത്തില്‍ ഗ്രാമത്തലവനടക്കം മൂന്നുപേര്‍ മരിച്ചു. മേഘാലയയിലെ വെസ്റ്റ് ജയിന്‍ഷ്യ ഹില്‍സ് ജില്ലയില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണു സംഭവം. ജില്ലയിലെ അംലരം പട്ടണത്തില്‍ നിന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തശേഷം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ആറംഗ സംഘമാണു കൊലപാതകത്തിന് ഇരയായത്.
കാലിക്കടത്തുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.ഗ്രാമത്തലവന്‍, വില്ലേജ് സെക്രട്ടറി, മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. മറ്റു മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കാലികളെ ബംഗ്ലാദേശിലേക്കു കടത്താന്‍ ശ്രമിച്ച മുഖ്യപ്രതിയെ ഗ്രാമത്തലവനും മറ്റും തടഞ്ഞിരുന്നു.

RELATED STORIES

Share it
Top