കാലാവസ്ഥ മാറുമെന്ന് മുന്നറിയിപ്പ്; ബോട്ടുകള്‍ കടലിലിറക്കിയില്ല

പൊന്നാനി: കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് മല്‍സ്യ ബന്ധന യാനങ്ങള്‍ കടലിലിറങ്ങിയില്ല. വെള്ളിയാഴ്ചയും കാലാവസ്ഥ മാറ്റമുണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പൊന്നാനിയിലെ ബോട്ടുകളും ചെറു വള്ളങ്ങളും കടലിലിറങ്ങാതിരുന്നത്.ഇതുമൂലം യാനങ്ങള്‍ കരയില്‍ തന്നെ കിടന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്നെ കോസ്റ്റല്‍ പോലിസ് തീരത്ത് വാഹനങ്ങളിലും പള്ളികള്‍ മുഖേനയും തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കി. വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാവുമെന്നാണ് ഫിഷറീസ് വകുപ്പ് നല്‍കുന്ന വിവരം. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒരു ആഴ്ചയിലേറെ കടലിലിറങ്ങാതിരുന്ന തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മല്‍സ്യ ബന്ധനത്തിന് പുറപ്പെട്ടത്. എന്നാല്‍, വീണ്ടും കടലിലിറങ്ങരുതെന്ന മുന്നറിയിപ്പ് തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

RELATED STORIES

Share it
Top