കാലാവധി കഴിഞ്ഞിട്ടും സ്ഥാനം മാറിയില്ല: അവിശ്വാസവുമായി ഭരണകക്ഷി

കാഞ്ഞിരപ്പള്ളി: കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം മാറാത്തതിനെ ചൊല്ലി വിവാദവും അവിശ്വാസവും. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സക്കീര്‍ കട്ടുപ്പാറക്കെതിരെ ബാങ്കിലെ യുഡിഎഫ് ഭരണകക്ഷി അംഗങ്ങളാണ് അവിശ്വാസത്തിന് നീങ്ങുന്നത്.
മുന്‍ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ടയറക്ടര്‍ ബോഡ് അംഗങ്ങള്‍ അവിശ്വാസത്തിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറലിന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം മുന്‍ ധാരണപ്രകാരം ടി എസ് രാജന് കൈമാറുന്നതുമായി ബന്ധപ്പെട്ടു 2014 സെപ്റ്റംബര്‍ 19ന് തയ്യാറാക്കിയ സമ്മതപത്രം പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ടി എസ് രാജന്‍, നിബു ഷൗക്കത്ത്, പി എ ഷെമീര്‍, സുനില്‍ തേനമാക്കല്‍, ഷീജ സക്കീര്‍, സീമ ഹാരിസ് എന്നിവരാണ് ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരികുന്നത്.11 അംഗ ബാങ്ക് ഭരണസമിതിയില്‍ സക്കീറിനെ കൂട്ടി ആറുപേരാണ് യൂഡിഎഫ് നയിക്കുന്ന ബാങ്കിലുള്ളത്.
നേരത്തേകരാര്‍ കാലാവധി പ്രകാരം 13 മാസമാണ് സക്കീറിന് അവധിച്ചതെന്നും നാലു വര്‍ഷമായി തനിക്ക് അര്‍ഹതപ്പെട്ട പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് നല്‍കുവാന്‍ തയാറാകുന്നില്ലെന്നും ടി എസ് രാജന്‍് പറഞ്ഞു. മുമ്പ് പി എ ഷെമീര്‍ ബാങ്ക് പ്രസിഡന്റായിരുന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തിനായി മുറവിളി കൂട്ടിയ സക്കീര്‍ ഇപ്പോള്‍ കടിച്ചുതൂങ്ങി കിടക്കുകയാണെന്നും ടി എസ് രാജന്‍ ആരോപിച്ചു.

RELATED STORIES

Share it
Top