കാലവര്‍ഷക്കെടുതി: നഷ്ടം വിലയിരുത്താന്‍ഡിജിറ്റല്‍ സര്‍വേ തുടങ്ങി

മലപ്പുറം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നഷ്ടം വിലയിരുത്താന്‍ കേരള സ്റ്റേറ്റ് ഐടിമിഷന്റെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങി. ഐടി മിഷന്‍ തയ്യാറാക്കിയ ൃലയൗശഹറസലൃമഹമ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. വീടും പുരയിടവും നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, വീട് ഭാഗികമായി നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിവരശേഖരണം നടക്കുന്നത്. ംംം.്ീഹൗിലേലൃ.െൃലയൗശഹറ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാങ്കേതിക വൈദഗ്ദ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ പരിശീലനം നല്‍കും. ഇത്തരത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് മൊബൈല്‍ ആപ്പ് വഴി വിവരശേഖരണം നടത്തുന്നത്. അതത് തദ്ദശ സ്വയംഭരണ സെക്രട്ടറിമാരുടെ മേല്‍നോട്ടത്തില്‍ ലെയ്‌സണ്‍ ഓഫിസര്‍മാരാണ് പ്രാദേശിക തലത്തില്‍ സര്‍വേ ഏകോപിപ്പിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ച്് സെക്രട്ടറിമാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍വേ റിപോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സപ്തംബര്‍ 12 നകം ജില്ലാ ഭരണകൂടത്തിന് കൈമാറുന്ന രൂപത്തിലാണ് സര്‍വേ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.അതേസമയം, കാലവര്‍ഷക്കെടുതിെയ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെത്തുന്ന ലോക ബാങ്ക്, എഡിബി സംയുക്ത സംഘം 14, 15 തിയ്യതികളില്‍ മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ജില്ലയിലെ ജനപ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംവദിക്കും. വ്യത്യസ്ത മേഖലകളിലെ വിദഗ്ദരുടെ എട്ടംഗ സംഘമാണ് ജില്ലയിലെത്തുന്നത്. സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, ഡോ.ജെ ഒ അരുണ്‍, നോര്‍ത്ത് ഡിഎഫ്്ഒ യോഗേഷ് നീലകണ്ഠ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top