കാലവര്‍ഷക്കെടുതി; ദുരിതാശ്വാസ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും


ആലപ്പുഴ: കാലവര്‍ഷക്കെടുതിക്കിരയാവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാക്കേജ് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും. കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം, ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം, മഴ കുറഞ്ഞതോടെ വെള്ളപ്പൊക്കത്തിന് ഇരയായ കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. കാലവര്‍ഷത്തില്‍ മുങ്ങിപ്പോയ ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കുറഞ്ഞു. റോഡിലെ വെള്ളം നീക്കാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കം മേഖലയില്‍ മാത്രമാണ് വെള്ളക്കെട്ട് ബാക്കിയുള്ളത്.

കാലവര്‍ഷക്കെടുതി ഇന്ന് ലോക്‌സഭയിലും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് നിന്നുളള എംപിമാര്‍ വിഷയം ഉന്നയിച്ചതിനാലാണിത്. ദേശീയ ദുരന്തമായി കേരളത്തിലെ വെളളപ്പൊക്കം പ്രഖ്യാപിക്കണമെന്നാണ് എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top