കാലവര്‍ഷക്കെടുതി: ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

കോഴിക്കോട്: സംസ്ഥാനത്ത് ഈയിടെയുണ്ടായ രൂക്ഷമായ മഴയും വെള്ളപ്പൊക്കവും ആയിരക്കണക്കിന് ചെറുകിട വ്യവസായ സ്ഥാപനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ മെഷിനറികള്‍ പൂര്‍ണമായോ ഭാഗികമായോ നശിക്കുകയും സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്ക് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ അടിയന്തരമായി നല്‍കുകയും പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ 27ന് കൂടിയ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവണൂര്‍ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി എം ഖാലിദ് (സംസ്ഥാന പ്രസിഡന്റ്), എ നിസാറുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി ജോസഫ് പൈകട (നോര്‍ത്ത് സോണ്‍), ഫ്രാന്‍സി സി മുണ്ടാടന്‍ (സെന്‍ട്രല്‍ സോണ്‍), സി ചന്ദ്രമോഹന്‍ (സൗത്ത് സോണ്‍), ജോ. സെക്രട്ടറിമാരായി കെ രവീന്ദ്രന്‍ (നോര്‍ത്ത് സോണ്‍), പി ജെ ജോസ് (സെന്‍ട്രല്‍ സോണ്‍), എന്‍ വിജയകുമാര്‍ (സൗത്ത് സോണ്‍), സംസ്ഥാന ഖജാഞ്ചിയായി ഫിലിപ്പ് എ മുളക്കലിനെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top