കാലവര്‍ഷക്കെടുതി: എസ്ഡിപിഐ വിഭവസമാഹരണം നടത്തി

ചങ്ങരംകുളം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തെക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നന്നംമുക്ക്— പഞ്ചായത്ത്— കമ്മറ്റിക്കു കീഴില്‍ ചങ്ങരംകുളം ടൗണില്‍ വിഭവസമാഹരണം നടത്തി. വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ലക്ഷത്തിലധികം ജനങ്ങളാണ് കാലവര്‍ഷക്കെടുതിമൂലം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
സര്‍ക്കാരും ഇതര സന്നദ്ധ സംഘടനകളും ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാതെ വരുന്ന സാഹചര്യത്തില്‍ വിശപ്പടക്കാന്‍ ഭക്ഷണവും കുടിവെള്ളവും വേണ്ടത്ര ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഈ ഈസാഹചര്യത്തിലാണ് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നേതൃത്വം വിവിധ പ്രദേശങ്ങളില്‍ നിന്നും ഭക്ഷണ സമാഹരണം നടത്തി ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ചങ്ങരംകുളം ടൗണിലെ കച്ചവടക്കാരെയും സാധാരണക്കാരെയും സമീപിച്ചാണ് ആവശ്യവിഭവങ്ങള്‍ സമാഹരിച്ചത്.
സുബൈര്‍ ചങ്ങരംകുളം, റഷീദ്— കാഞ്ഞിയൂര്‍, ഫൈസല്‍ സികെഎം, അബ്ദുല്ലകുട്ടി പള്ളിക്കര, റഫീഖ്— അമയില്‍  സലാം പള്ളിക്കര, മുഹമ്മ്ത്— മാനു, ജലീല്‍ സികെഎം, ആദില്‍ ഐനിച്ചോട്— നേതൃത്വം നല്‍കി.

RELATED STORIES

Share it
Top