കാലവര്‍ഷക്കെടുതി;വ്യാപാരികളെ സഹായിക്കണം: സമിതി

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കടകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപാരികളെ സര്‍ക്കാര്‍ സഹായിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡാമുകള്‍ തുറന്നതോടെ ക്രമാതീതമായി ഉയര്‍ന്ന വെള്ളമാണ് കടകളിലേക്ക് ഇരച്ചു കയറിയത്. മണിക്കൂറുകളോളം പല അങ്ങാടികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അരി ഉള്‍പ്പടെയുള്ള സാധനങ്ങളും, കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും നശിച്ചവയില്‍ പെടും. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് പല വ്യാപാരികള്‍ക്കും ഉണ്ടായതെന്ന് പ്രസിഡന്റ് സൂര്യ അബ്്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി കെ വിജയന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top