കാലവര്‍ഷം 28ന് കേരളത്തിലെത്തുംന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 28ന് കേരളത്തിലെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌പൈമോക്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി നാലു ദിവസം മുമ്പ് കാലവര്‍ഷം തുടങ്ങും.
കാലവര്‍ഷം അന്തമാന്‍നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുമെന്നാണ് കരുതുന്നത്. 24ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് 28ന് കേരളത്തിലെത്തുമെന്ന് സ്‌പൈമോക് ഉപാധ്യക്ഷന്‍ മഹേഷ് പലാവത് അറിയിച്ചു.
സാധാരണ കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ ഒന്നിനാണ്. ഇത്തവണ സാധാരണ മഴ ലഭിക്കുമെന്നാണ് സ്‌പൈമോകിന്റെയും കാലവസ്ഥാ വകുപ്പിന്റെയും പ്രവചനം.

RELATED STORIES

Share it
Top