കാലവര്‍ഷം: ദുരിതാശ്വാസ ക്യാംപുകളില്‍ 521 കുടുംബങ്ങള്‍; മെഡിക്കല്‍ സംഘം തുടരും

കോഴിക്കോട്: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 521 കുടുംബങ്ങള്‍ താമസിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭാഗമായി കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സംഘം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിലവില്‍ സംഘം ഇവിടെ പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ പകര്‍ച്ചവ്യാധി സംബന്ധമായ യാതൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദുരിത ബാധിത പ്രദേശത്തെ തിരച്ചില്‍ അവസാനിക്കുന്നതുവരെ മെഡിക്കല്‍ സംഘം അവിടെ തുടരുന്നതാണ്. പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പരിസരശുചിത്വം, സാനിറ്ററി സംവിധാനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top