കാലവര്‍ഷം: കെഎസ്ഇബിക്ക് 25 കോടിയിലധികം രൂപയുടെ നഷ്ടം

തിരുവനന്തപുരം: മെയ് 29ന് ആരംഭിച്ച കാലവര്‍ഷത്തില്‍ ഇതുവരെയായി വൈദ്യുതി മുടങ്ങിയതു മൂലമുണ്ടായ വരുമാന നഷ്ടം കൂടാതെ 25 കോടി രൂപയിലധികം നാശനഷ്ടമുണ്ടായതായും കെഎസ്ഇബി ലിമിറ്റഡ്.
25,000 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, 250ല്‍പരം ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി, 3000ഓളം കിലോമീറ്റര്‍ വൈദ്യുതി ലൈനുകളും തകരാറിലായി. ഇതുമൂലമുണ്ടായ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതിവിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളോളം ജീവനക്കാരുടെ കഠിനാധ്വാനം വേണ്ടിവന്നു. ചില പ്രദേശങ്ങളില്‍ ഇപ്പോഴും കാറ്റും മഴയും തുടരുന്നത് വൈദ്യുതി ബോര്‍ഡിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി തടസ്സം മൂലം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും കെഎസ്ഇബി ലഅറിയിച്ചു.

RELATED STORIES

Share it
Top