കാലവര്‍ഷം: ഇതുവരെ മരിച്ചത് 42പേര്‍തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 42പേര്‍ക്ക്. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും 19 പേരെ കാണാനില്ലെന്നും റവന്യുവകുപ്പിന്റ കണക്കുകള്‍ പറയുന്നു. 249 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രവലിയ നഷ്ടമുണ്ടായത്. 428 വില്ലേജുകളെ ദുരന്തം ബാധിച്ചു. ദുരിതത്തിലായത് 4159 പേര്‍. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവരടക്കം 19 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും റവന്യൂവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 249 പേര്‍ക്ക് കിടപ്പാടം നഷ്ടമായപ്പോള്‍ 5098 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 32 മൃഗങ്ങള്‍ ചത്തു. 3193പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 79 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ആകെ 194 ക്യാംപുകളിലായി 28778 പേര്‍ കഴിയുന്നുണ്ട്. താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മൂന്നുകുടുംബങ്ങളിലെ 14 പേര്‍ ഉള്‍പ്പെട്ടതും കാലവര്‍ഷക്കെടുതികളുടെ തീവ്രത വര്‍ധിപ്പിച്ചു. വരുന്ന നാല്‍പത്തിയെട്ടു മണിക്കൂര്‍ കൂടി സംസ്ഥാനത്ത് മഴ തുടരും. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇരുപത്തിനാലു മണിക്കൂര്‍ കൂടി മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top