കാലവര്‍ഷം ആരംഭിച്ചതോടെ കള്ളന്‍മാര്‍ വിലസുന്നു

പൂച്ചാക്കല്‍: കാലവര്‍ഷം ആരംഭിച്ചതോടെ മഴക്കള്ളന്മാര്‍ വിലസുന്നു. ചേന്നംപള്ളിപ്പുറം, പാണാവള്ളി പഞ്ചായത്ത് പ്രദേശങ്ങളിലാണ് മോഷണം പെരുകുന്നത്.  പള്ളിപ്പുറം അഞ്ചക്കുളം പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപക മോഷണശ്രമമാണ് നടക്കുന്നത്. ചിലവീടുകളില്‍ നിന്ന് പണവും, ഒരിടത്തുനിന്ന് സൈക്കിളും നഷ്ടപ്പെട്ടു.
പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു മോഷണം ഞായറാഴ്ച പുലര്‍ച്ചെ മൂന്നാം വാര്‍ഡ് കരിപ്പോടത്ത് പങ്കജാക്ഷന്‍ നായരുടെ വീട്ടില്‍ നിന്ന് 600 രൂപ നഷ്ടപ്പെട്ടു. നാലാം വാര്‍ഡിലെ ആയിരവെളി ഗോപി, കളരിക്കല്‍ മോഹനന്‍ എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമവും നടന്നു.  ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്നാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.വെള്ളി, ശനി ദിവസങ്ങളിലും പ്രദേശത്ത് മോഷണം നടന്നു. മൂന്നാംവാര്‍ഡ് പൂച്ചനാട്ടില്‍ സോമന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. സമീപത്തെ കണ്ണംകുളം മണിയപ്പന്റെ വീട്ടില്‍ നിന്നും 1500 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.ചക്കനാട്ട് സുഭദ്രാമ്മയുടെ വീട്ടിലും മോഷണശ്രമം നടന്നു. മോഷണശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ പ്രത്യേക സ്‌ക്വാഡുകളും മറ്റും രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top