കാലഫോര്‍ണിയയില്‍ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു

കാലഫോര്‍ണിയ: തെക്കന്‍ കാലഫോര്‍ണിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 48 കിലോമീറ്ററോളം തീരദേശ മേഖലയിലെ റോഡ് അടച്ചിരിക്കുകയാണ്. സാന്റ ബാര്‍ബറയില്‍ 300 പേരാണു കുടുങ്ങിക്കിടക്കുന്നത്്. പ്രശ്‌ന ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായിരിക്കുകയാണ്.
163 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.
കഴിഞ്ഞ ഡിസംബറില്‍ കാലഫോര്‍ണിയയുടെ വലിയൊരു ഭാഗം കാട്ടുതീ വിഴുങ്ങിയിരുന്നു. 1000ഓളം കുടുംബങ്ങളെ പ്രദേശത്തുനിന്നു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top