കാലഫോര്‍ണിയയില്‍ കാട്ടുതീ; മൂന്നു മരണം

കാലഫോര്‍ണിയ: കാലഫോര്‍ണിയയില്‍ വന്‍ നാശം വിതച്ച് കാട്ടുതീ പടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് അഗ്നിശമനസേന ജീവനക്കാര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. അഗ്നിശമനസേനാ ഇന്‍സ്‌പെക്ടറും ബുള്‍ഡോസര്‍ ഓപറേറ്ററുമാണ് മരിച്ചത്. പ്രശ്‌നബാധിത പ്രദേശമായ ഷാസ്ത കൗണ്ടിയില്‍ നിന്നു പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 30,000 അഗ്നിശമനസേനാ ജീവനക്കാരാണ് മേഖലയിലുള്ളത്. ഇവിടെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തിയേറിയ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  കാട്ടുതീ ശക്തിപ്രാപിക്കാനും ഇത് ഇടയായി. 500ഓളം കെട്ടിടങ്ങള്‍ കാട്ടുതീയില്‍ നശിച്ചു. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അഗ്നിശമനസേനാ അംഗങ്ങള്‍ തീയണയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുവരെ അഞ്ചു ശതമാനം മാത്രമാണ് തീയണയ്ക്കാന്‍ സാധിച്ചിരിക്കുന്നത്. 48,000 ഏക്കര്‍ ഭൂമിയാണ് കത്തിക്കരിഞ്ഞത്. ഇത് സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തെക്കാള്‍ ഭൂപരിധി കൂടുതലാണ്.

RELATED STORIES

Share it
Top