കാലടി മുഖ്യകേന്ദ്രം 102 പോയിന്റുമായി മുന്നില്‍

കാലടി: സംസ്‌കൃത സര്‍വ്വകലാശാല യൂനിയന്‍ കലോല്‍സവം രണ്ടു ദിവസം പിന്നിടുമ്പോള്‍ 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലടി മുഖ്യകേന്ദ്രം 102 പോയിന്റുമായി മുന്നേറ്റം തുടരുകയാണ.്
പയ്യന്നൂര്‍ കേന്ദ്രം 24 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊയിലാണ്ടി 21 പോയിന്റുമായി  മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ പയ്യന്നൂരും കൊയിലാണ്ടിയും രണ്ടാംസ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. കല പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് സംസ്‌കൃത സര്‍വകലാശാല യൂനിയന്‍ കലോത്സവം ലോങ്ങ്മാര്‍ച്ച് മൂന്നാംദിവസത്തിലേക്ക്.
കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്നലെ അഞ്ചു വേദികളിലായി നിരവധി വിഭാഗങ്ങളില്‍ മത്സരം നടന്നു. നാടകം, മിമിക്രി, കഥാപ്രസംഗം, ഗ്രൂപ്പ് സോങ്ങ്, ഫോക്ക് ഓര്‍ക്കെസ്ട്ര, നാടന്‍പാട്ട്, മോണോ ആക്ട്, പ്രഛന്നവേഷം, മൈം, ഗ്രൂപ്പ് സോംഗ്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സമകാലീനപ്രസക്തിയുള്ള പ്രമേയവും, അവതരണപുതുമയുംകൊണ്ട് കലോത്സവമത്സരങ്ങള്‍   കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.
കാലടി മുഖ്യകേന്ദ്രം പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പയ്യന്നൂര്‍, തിരുവനന്തപുരം കേന്ദ്രങ്ങള്‍ കടുത്തമത്സരം സൃഷ്ടിച്ചുകൊണ്ട് രംഗത്തുണ്ട്. മൂന്നാംദിനമായ ഇന്ന് കേരളനടനം, കഥകളി, ഭരതനാട്യം, ഫോക്ഡാന്‍സ്, തിരുവാതിര, മാര്‍ഗ്ഗംകളി, ഓട്ടംതുള്ളല്‍, കൂത്ത്, കഥക് തുടങ്ങിയ ഇനങ്ങളിലുള്ള മത്സരങ്ങളോടെ  സംസ്‌കൃതസര്‍വകലാശാലാ യൂനിയന്‍ കലോത്സവം സമാപിക്കും. സര്‍വ്വകലാശാല മുഖ്യ കേന്ദ്രത്തിന് പുറമേ  9 പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മാറ്റുരക്കുന്നത്.  സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും. ഒന്നാം സ്ഥാനക്കാരായി വരുന്ന സെന്ററിനും വ്യക്തിഗത മികവ് തെളിയിക്കുന്നവര്‍ക്കും ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും.

RELATED STORIES

Share it
Top