കാലങ്ങളായി ചുരമിറങ്ങുകയാണ്, ശബ്ദലോകത്തെത്തിയ കുരുന്നുകളുമായി

കല്‍പ്പറ്റ: ലക്ഷങ്ങള്‍ ചിലവുവരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേള്‍വി ശേഷി തിരിച്ചുകിട്ടിയ കുരുന്നുകളുടെ തുടര്‍ ചികിത്സക്കും സ്പീച്ച് തെറാപ്പിക്കും മറ്റുമായി ജില്ലയിലെ രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍.
വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന തെറാപ്പിക്കും മറ്റുമായി ആഴ്ചയില്‍ ഒന്നിലധികം തവണ സ്പീച്ച് തെറാപ്പിക്കായി ചുരമിറങ്ങണം. ഇതിനുള്ള ചിലവും വയനാട്ടിലെ സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതല്ല.
ജില്ലയില്‍ മാത്രം കോക്ലിയര്‍ ഇംപ്ലാന്റ് കഴിഞ്ഞ 40ഓളം കുട്ടികള്‍ സ്പീച്ച്‌ െതറാപ്പിക്കും മറ്റു പരിശോധനങ്ങള്‍ക്കും പരിചരണത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കും ഇന്നും ആശ്രയിക്കുന്നത് കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും ശസ്ത്രക്രിയ കഴിഞ്ഞാല്‍ പിന്നീട് സ്പീച്ച് തെറാപ്പിയും മറ്റും അവിടെ തന്നെ തുടരണം. ഓഡിയോ വെര്‍ബല്‍ തെറാപ്പിക്കുള്ള സൗകര്യമോ ഓഡിയോളജി ലാബോ ജില്ലയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മറ്റു ജില്ലകളില്‍ പോയി തെറാപ്പിചെയ്യുന്നതിന് ഭാരിച്ച ചിലവാണ് സാധാരണക്കാരായ കുടുംബങ്ങള്‍ വഹിക്കേണ്ടിവരുന്നത്.

RELATED STORIES

Share it
Top