കാറ്റും മഴയും; സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ വ്യാപക നാശനഷ്

ടംസുല്‍ത്താന്‍ ബത്തേരി: വെള്ളിയാഴ്ച രാത്രി മേഖലയില്‍ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടം. പലരുടെയും വീടുകള്‍ മരംവീണ് തകരുകയും വിളകള്‍ നശിക്കുകയും ചെയ്തു. വൈദ്യുതിബന്ധവും തകരാറിലായി. അമ്മായിപ്പാലത്ത് വീടിന്റെ ചുറ്റുമതില്‍ വീണ് സമീപത്തെ വീടിനു കേടുപാടുകള്‍ സംഭവിച്ചു.
മാടക്കര പാലക്കുനി, മൂലങ്കാവ് എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും നായ്ക്കട്ടി, അരിമാനി എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷിനാശവുമുണ്ടായി. സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം കോളോത്ത്് ശോഭനയുടെ വീടിന്റെ ചുറ്റുമതില്‍ സമീപവാസി പുത്തന്‍പുരയില്‍ മോന്‍സിയുടെ വീട്ടിലേക്ക് പതിച്ചു നാശനഷ്ടമുണ്ടായി. മോന്‍സിയുടെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ഓടുകള്‍ നിലംപതിച്ചു. ഈ സമയം മോന്‍സിയുടെ ഭാര്യയും കുട്ടികളും അടക്കളയിലുണ്ടായിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.
മാടക്കര പാലാക്കുനി തേക്കുകാട്ടില്‍ നൗഷാദിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി കാറ്റെടുത്തു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. മൂലങ്കാവ് ഹരീഷിന്റെ വീടിന്റെ മേല്‍ക്കൂരയും കാറ്റെടുത്തു. ഇതിനു പുറമെ കാറ്റില്‍ പാതയോരങ്ങളിലെ മരങ്ങള്‍ വീണ് ഗതാഗത തടസ്സവുമുണ്ടായി.

RELATED STORIES

Share it
Top