കാറ്റിലും മഴയിലും വ്യാപക നാശനഷ്ടംതാമരശ്ശേരി: കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ യായിരുന്നു സംഭവം. മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു. നൂറാംതോട് പാട്ടരാട് മച്ചുകുഴി സെബാസ്റ്റ്യന്‍, വളനാംകുഴി സണ്ണി എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊട്ടന്‍പുറായില്‍ രാജന്‍, കരോട്ടുമലയില്‍ ഉണ്ണി, തൊഴുവത്തും തറയില്‍ ബേബി വെമ്പിള്ളില്‍ മാത്യു എന്നിവരുടെ റബര്‍ ഉള്‍പെടെയുള്ള കാര്‍ഷിക വിളകള്‍ ശക്തമായ കാറ്റില്‍ നശിച്ചു.

RELATED STORIES

Share it
Top