കാറ്റിലും മഴയിലും വ്യാപക നഷ്ടം
fousiya sidheek2017-04-14T09:40:29+05:30
മാന്നാര്‍: പാവുക്കര കറുകയി ല്‍ സോമരാജന്റെ വീടിന് മുകളില്‍ ആഞ്ഞിലിമരം ഒടിഞ്ഞു വീണ് മേല്‍ക്കൂര തകര്‍ന്നു വീഴുകയും വീടിന്റെ ഭിത്തി പൊട്ടിക്കീറുകയും ചെയ്തു. സോമരാജന്റെ 93 വയസ്സുള്ള മാതാവ് കുട്ടി പെണ്ണ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിഷവര്‍ശ്ശേരിക്കര പടിഞ്ഞാറ് മുക്കാത്താരില് പള്ളിവേലില്‍ ബാലചന്ദ്രന്റെ വീടിന് മുകളിലെ ഷീറ്റ് ശക്തമായ കാറ്റില്‍ പറന്നു പോയി. വിഷവര്‍ശ്ശേരിക്കര ചാഴിയാരില് കുഞ്ഞുമോന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. വിഷവര്‍ശേരിക്കര മാടമ്പിശാലില് ബീന മധു, തോട്ടു നിലത്ത് ജാന്‍സി, പള്ളിവേലില്‍ വിശ്വനാഥന്, മുക്കാത്താരില് പങ്കജാക്ഷന് എന്നിവരുടെ വീടുകളിലും ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂരകള്‍ തകരുകയും ഷീറ്റുകളും ഓടുകളുമൊക്കെ പറന്നു താഴെ വീഴുകയും ചെയ്തു. ഹരിപ്പാട്: കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. ചിങ്ങോലി പഞ്ചായത്ത് എട്ടാം വാര്‍ഡ് ആയിക്കാട് രാജ് ഭവനത്തില്‍ സോമരാജന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട് 6 മണിയോടെ വീശിയ ശക്തമായ കാറ്റില്‍ സമീപത്തു നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നവര്‍ വലിയ ശബ്ദം കേട്ട് വീടിനു പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു.