കാറ്റാടി വൈദ്യുതി തട്ടിപ്പ്: സരിതയുടെ അറസ്റ്റ് വാറന്റ് റദ്ദാക്കി

തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ സരിത എസ് നായര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടി കെ സുരേഷ് ജാമ്യ ബോണ്ടിന്‍മേല്‍ സരിതയെ വിട്ടയച്ചു. 25,000 രൂപയുടെ സരിതയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം. വിചാരണയ്ക്ക് ഹാജരാവാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂര്‍ തലയല്‍ പള്ളിയറ വീട്ടില്‍ ആര്‍ ജി അശോക് കുമാറിനെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനെ നവംബര്‍ 21ന് ഹാജരാക്കാനും നിര്‍ദേശിച്ചു. ഐസിഎംഎസ് പവര്‍ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ മറവില്‍ പ്രതികള്‍ പണം തട്ടിയെന്നാണ് കേസ്.

RELATED STORIES

Share it
Top