കാറുമായി പോയ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

ചവറ: കാറുമായി പോയ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു.ദേശീയ പാതയില്‍ ചവറ നല്ലേഴ്ത്ത് മുക്കിന് സമീപമാണ് കണ്ടയ്‌നര്‍ ലോറി മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കാറുമായി പോയ കണ്ടയ്‌നര്‍ എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ദേശീയപാതയ്ക്ക് സമീപത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top