കാറുകള്‍ കൂട്ടിയിടിച്ച് ആറ്പേര്‍ക്ക് പരിക്കേറ്റുഓച്ചിറ: ദേശീയ പാതയില്‍ വലിയകുളങ്ങര പള്ളിമുക്കില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ഓച്ചിറ ഞക്കനാല്‍ അമൃതം വീട്ടില്‍ ബിജു (49) ഭാര്യ കുഞ്ഞുമോള്‍(47) മകള്‍ അമൃത (12) വള്ളികുന്നം കാരായ്മ മഠത്തില്‍ കിഴക്കതില്‍ സാബിര്‍ (21) കോഴിക്കോട് സ്വദേശികളായ സുധീഷ് (51) സ്വപ്‌ന (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പകല്‍ 1.30 നാണ് സംഭവം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി തിരികെ വന്ന ബിജുവും കുടുംബവും സഞ്ചരിച്ച വാഗണര്‍ കാറും കോഴിക്കോട് നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന സുധീഷിന്റെ ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ബിജുവിനേയും കുഞ്ഞുമോളേയും എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഗണര്‍ കാറിന് തീപ്പിടിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

RELATED STORIES

Share it
Top