കാറും ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

പത്തനാട്:  സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ  വൈകിട്ട് 3.50 ഓടെ കറുകച്ചാല്‍ മണിമല റോഡില്‍ പരുത്തിമൂടിനും ഇലയ്ക്കാടിനും ഇടയ്ക്കുള്ള അരീക്കല്‍ വളവിലായിരുന്നു അപകടം.കാര്‍ യാത്രികരായ ആലപ്പുഴ കാവാലം ലക്ഷ്മിപുരം വീട്ടില്‍ കിരണ്‍രാജ് (45),ഭാര്യ റിമി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കിരണിന്റ നില അതീവ ഗുരുതരമാണ്.ഇവരുടെ നാലരവയസുള്ള മകന്‍ സരിന്‍ നിസാര പരിക്കോടെ രക്ഷപെട്ടു.ആലപ്പുഴയില്‍ നിന്നും ഇവര്‍ കങ്ങഴ പത്താനാട്ടുള്ള ബന്ധുവിന്റ വീട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. കുളത്തൂര്‍മുഴിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന അര്‍ഷനാ ബസിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു.ബസ് പെട്ടന്ന് നിര്‍ത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കിരണും റിമിയും ബോധരഹിതരായി.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജലശുദ്ധീകരണി:
ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: ആലപ്പുഴ സത്യസായി സേവ സമതി കലക്ടറേറ്റില്‍ സ്ഥാപിച്ച ആര്‍ഒ ജലശുദ്ധീകരണിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ല കലക്ടര്‍ ടിവി അനുപമ നിര്‍വഹിക്കും.

RELATED STORIES

Share it
Top