കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

കരുനാഗപ്പള്ളി: ദേശീയപാത പുത്തന്‍തെരുവില്‍ മാരുതികാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്.
തലക്കും കൈയ്ക്കും മാരകമായി മുറിവേറ്റ കൊല്ലം രാമന്‍കുളങ്ങര സ്വദേശികളായ സന്ദീപ്, ഷൗക്കത്ത് എന്നിവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവറായ കായംകുളം ചേലപ്പുറത്ത് ഫാത്തിമ്മാ കോട്ടേജില്‍ ഹബീബ്(44), സഹായി ഇതര സംസ്ഥാന തൊഴിലാളി ഇമ്രാന്‍ (31) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30നായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍ നിന്നും കോഴികളേയും കയറ്റി കായംകുളം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും, എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി കുരുങ്ങി കിടന്ന വാഹനങ്ങള്‍ വേര്‍പ്പെടുത്തിയാണ് റോഡിലെ ഗതാഗത തടസ്സം നീക്കം ചെയ്തത്. മാരുതി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top