കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് യുവാവ് മരിച്ചുകാസര്‍കോട്: കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ (വ്യാപാരി കാസര്‍കോട്)യും സഫിയയുടെയും മകന്‍ പി.എ.അബ്ദുല്‍ സജീറാ (28) ണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മംഗ്‌ളൂര്‍-കാസര്‍കോട് ദേശീയപാതയിലെ കല്ലങ്കൈയിലാണ് അപകടം. മകള്‍ ഫാത്തിമയുടെ മുടിയെടുക്കല്‍ ചടങ്ങായ ഇന്ന് സജീര്‍ സാധനങ്ങള്‍ വാങ്ങാന്‍ സിഫ്റ്റ് കാറുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കാസര്‍കോട് നിന്ന് മംഗ്‌ളൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി കാറിലിടിക്കുകയായിരുന്നു. ഇ ടി യു ടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കാറിനകത്ത് കുടുങ്ങി കിടക്കുകയായിരുന്ന സജീറിനെ പുറത്തെടുത്ത് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. ഖബറടക്കം മൊഗ്രാല്‍പുത്തുര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍. ഭാര്യ: സുഹൈല, സഹോദരങ്ങള്‍: സക്കീര്‍ (ദുബൈ), സബീര്‍, ആഷിര്‍, സഫീന.

RELATED STORIES

Share it
Top