കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടിചവറ: വാഗണര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടി. തേവലക്കര മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുപത്തി ഏഴാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് അരി പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കറണ്ട് പോയ സമയം നോക്കിയാണ് അരി കടത്താന്‍ ശ്രമിച്ചത്. ഈ സമയം ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ചോദ്യം ചെയ്യുകയും പോലിസില്‍ അറിയിക്കുകയുമായിരുന്നു. കുസുമ കുമാരി എന്ന വ്യക്തിയുടെ പേരില്‍ ലൈസന്‍സുള്ള റേഷന്‍ കട നടത്തിവരികയായിരുന്ന തേവലക്കര പടിഞ്ഞാറ്റക്കര തുണ്ടില്‍ ഡാനിയല്‍, കടത്താന്‍ ശ്രമിച്ച കാറിന്റെ ഉടമ കോശി വൈദ്യന്‍ എന്നിവരെ തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണ വിധേയമായി കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top