കാറിന് പിന്നില്‍ ബൈക്കിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കടയ്ക്കല്‍: കാറിന് പിന്നില്‍ ബൈക്കിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചിതറ എപിആര്‍എം സ്‌കൂളിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ കടയ്ക്കല്‍ ആറ്റുപുറം സ്വദേശികളായ അനന്ദു (18), വിശാല്‍ (19), കാര്‍ ഡ്രൈവര്‍ മടത്തറ ചക്കമല സ്വദേശി അഫ്‌സല്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അനന്ദുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ നീങ്ങിയ ബൈക്ക് കാറിന്റെ പിറകില്‍ ഇടിച്ച ശേഷം റോഡരികിലെ ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

RELATED STORIES

Share it
Top