കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം

പുല്‍പ്പള്ളി: നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്തു മോഷണം നടത്തി. പുല്‍പ്പള്ളിയിലെ ജ്വല്ലറി ഉടമയായ മത്തായിയുടെ കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പുല്‍പ്പള്ളി വിജയ സ്‌കൂളിന് സമീപത്തു വച്ചാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി ജിംനേഷ്യത്തില്‍ കയറിയ മത്തായി അരമണിക്കൂറിന് ശേഷം തിരിച്ചുവന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്നതു ശ്രദ്ധിച്ചത്. കാറിന്റെ പിന്‍വശത്തെ സീറ്റില്‍ ബാഗിലായി സൂക്ഷിച്ചിരുന്ന തിരനിറച്ച റിവോള്‍വറും ലാപ്‌ടോപ്പും മൊബൈലും മറ്റു രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top